കഴിഞ്ഞ ദിവസം മരിക്കുമ്പോൾ ഉഷാറാണിക്ക് 62 വയസായിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിൽ തൊട്ടാവാടി, അങ്കത്തട്ട്, അഹം, അമ്മ, അമ്മായി അമ്മ, ഏകലവ്യൻ, ഭാര്യ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
അന്തരിച്ച സംവിധായകൻ എൻ.ശങ്കരൻ നായരുടെ ഭാര്യയാണ് ഉഷാറാണി.
ബാലതാരമായി സിനിമാ രംഗത്തെത്തി.
മുപ്പതോളം സിനിമകളിൽ ബാലതാരമായി.
വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ വേഷ പകർച്ച നല്കി.
ശിവാജി ഗണേശൻ, എം ജി ആർ, കമൽഹാസൻ, പ്രേംനസീർ എന്നിവരോടൊപ്പം അഭിനയിച്ചു.
വിവാഹത്തിന് ശേഷം കുറച്ച് കാലം അഭിനയം നിർത്തി.
പിന്നീട്, മകൻ ജനിച്ച് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിൽ സജ്ജീവമാകുന്നത്.
സംസ്ക്കാര ചടങ്ങുകൾ വൈകിട്ടോടെ ചെന്നൈയിൽ നടക്കും.