26.8 C
Kollam
Friday, August 29, 2025
HomeEntertainmentCelebritiesഒ.എന്‍ വി സാഹിത്യ പുരസ്‌കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

- Advertisement -
- Advertisement - Description of image

തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍ കാനുള്ള തീരുമാനത്തിനെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ,ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ ഉള്‍പ്പെടുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചിരുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments