26.8 C
Kollam
Friday, August 29, 2025
HomeEntertainmentCelebrities'സങ്കീര്‍ത്തനം പോലെ പെരുമ്പടവത്തിന് ഇന്ന് 82-ാം ജന്മദിനം

‘സങ്കീര്‍ത്തനം പോലെ പെരുമ്പടവത്തിന് ഇന്ന് 82-ാം ജന്മദിനം

- Advertisement -
- Advertisement - Description of image

മലയാള സാഹിത്യ ശാഖക്ക് ഒട്ടേറ സംഭാവനകള്‍ നല്‍കിയ നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന് ഇന്ന് 82-ാം ജന്മദിനം. ഒരു സങ്കീര്‍ത്തനം പോലെ എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസില്‍ കോളിളക്കം തീര്‍ത്ത പെരുമ്പടവം ശ്രീധരനെ തേടി   സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ പുരസ്‌ക്കാരം ഒട്ടനവധി ബഹുമതികളും പിന്നാലെ കൈവരുകയായിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ 100 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന മലയാള നോവല്‍ ചരിത്രത്തില്‍ തന്നെ ഇടംനേടിയത്.

എറണാകുളം ജില്ലയിലെ പെരുമ്പടവം ഗ്രാമത്തില്‍ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12-നാണ് പെരുമ്പടവം ശ്രീധരന്റെ ജനനം. കുട്ടിക്കാലം മുതല്‍ക്കേ സാഹിത്യത്തില്‍ താല്പര്യം പ്രകടിപ്പിച്ച ശ്രീധരന്‍ പിന്നാലെ

കവിതകളിലൂടെ എഴുത്തിന്റെ വഴിയിലേക്ക് തിരിയുകയായിരുന്നു. പിന്നീട് കഥകളും നോവലുകളുമായി എഴുത്തിനെ സ്‌നേഹിക്കുന്നവരുടെ ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തി. മാത്രമല്ല മലയാള സിനിമയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട 12 ചലച്ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ രചിച്ചു.

ഒരു സങ്കീര്‍ത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, ഒറ്റച്ചിലമ്പ്, അര്‍ക്കവും ഇളവെയിലും, ആരണ്യഗീതം, കാല്‍വരിയിലേക്ക് വീണ്ടും, ഇടത്താവളം, സ്മൃതി, ഏഴാംവാതില്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്‌കാരം, മഹാകവി ജി. സ്മാരക പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌കാരം, വള്ളത്തോള്‍ എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments