25.9 C
Kollam
Friday, October 17, 2025
HomeEntertainmentCelebritiesരൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍ ; സ്ത്രീധനത്തിനെതിരെ

രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍ ; സ്ത്രീധനത്തിനെതിരെ

- Advertisement -

സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആറാട്ട് സിനിമയിലെ ഒരു രംഗമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്,’ മോഹന്‍ലാല്‍ പറയുന്നു.
കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിസ്മയയ്ക്ക് പിന്നാലെ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിരവധി പെണ്‍കുട്ടികളുടെ കേസുകള്‍ കഴിഞ്ഞ കുറച്ചുദിവസമായി കേരളത്തില്‍ ചര്‍ച്ചയായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments