27.5 C
Kollam
Sunday, September 14, 2025
HomeEntertainmentCelebritiesമരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്; മോഹൻലാൽ റിലീസ് തിയതി പുറത്തു വിട്ടു

മരയ്‌ക്കാർ ഓണത്തിന്‌ തിയറ്ററുകളിലേക്ക്; മോഹൻലാൽ റിലീസ് തിയതി പുറത്തു വിട്ടു

- Advertisement -
- Advertisement - Description of image

ആഗസ്റ്റ് 12ന് മോഹൻലാൽ– പ്രിയദർശൻ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. മോഹൻലാലാണ്‌ വാർത്ത പുറത്തുവിട്ടത്‌. നേരത്തെ പലതവണ റിലീസ്‌ മാറ്റിയിരുന്നു. ‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…’മോഹൻലാൻ ഫേസ്‌ബുക്കിൽ കുറിച്ചു.
തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാർഡ് സുജിത് സുധാകരൻ, വി. സായ് എന്നിവർ നേടി. സിദ്ധാർഥ് പ്രിയദർശൻ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള പുരസ്കാരത്തിനും അർഹനായി. 2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. ആൻറണി പെരുമ്പാവൂർ ആണ്‌ നിർമ്മാതാവ്‌.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments