25.8 C
Kollam
Thursday, November 21, 2024
HomeEducationഓക്സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ ; കഴിയുമെന്ന് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍

ഓക്സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ ; കഴിയുമെന്ന് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍

- Advertisement -
- Advertisement -

ഓക്സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ?. ഇല്ല എന്നാവും എല്ലാരുടെയും ഉത്തരം. എന്നാല്‍ അങ്ങനെ അല്ല ,.ഓക്‌സിജന്‍ ഇല്ലാതെയും ജീവികള്‍ക്ക് ജീവിക്കാന്‍ സാധിക്കും. ഈ തെളിവാണ് ശാസ്ത്ര ലോകം പുതുതായി നല്‍കുന്നത്. ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ പുതിയ അറിവ് നമുക്ക് പകര്‍ന്നു നല്‍കുന്നത്. പി.എന്‍.എ.എസ്. എന്ന ശാസ്ത്ര ജേണലിലാണ് ഇത്തരത്തില്‍ ജീവിക്കുന്ന ഒരു ജീവി വര്‍ഗ്ഗത്തെ കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നത്. സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്സിജനില്ലാതെ ജീവിക്കാന്‍ സാധിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ജീവി വര്‍ഗ്ഗമാണിവ.

ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധു വര്‍ഗ്ഗത്തില്‍പ്പെട്ട ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്‌സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments