25.4 C
Kollam
Sunday, September 8, 2024
HomeEditorialഅതിജീവനത്തിന്റെ നാളുകൾ

അതിജീവനത്തിന്റെ നാളുകൾ

- Advertisement -
- Advertisement -

കൊറോണയെയും നമ്മൾ അതിജീവിക്കും. ഏതു മഹാമാരിയെയും നമ്മൾ ചെറുത്ത്നില്ക്കും. നിന്നേ പറ്റൂ. നമ്മൾ പഠിക്കുന്ന പാഠം അല്ലെങ്കിൽ നമ്മളെ പഠിപ്പിക്കുന്ന പാഠം അതാണ്. അല്ലെങ്കിൽ അതു തന്നെയാണ്. അതുകൊണ്ട് നമ്മൾ ചെയ്യേണ്ടത്; അനുഭവസ്ഥർ അല്ലെങ്കിൽ അറിവുള്ളവർ പറയുന്നത് , പഠിപ്പിക്കുന്നത് ശിരസാ വഹിക്കണം.
കൊറോണ തന്നെ ഇപ്പോൾ അതിന് ഉദാഹരണമാണ്. നമ്മുടെ രാജ്യത്ത് കൊറോണ വ്യാപനം ഇത്രയും ഉണ്ടായതിന്റെ കാരണം വളരെ സ്പഷ്ടമാണ്.
ഒരു മതത്തെയും ചെറുതാക്കി കാണുന്നില്ല. എത്രയൊക്കെ നിഷ്ക്കർഷിച്ചിട്ടും രാജ്യത്തെ വികൃതമാക്കാൻ ചില മത സംഘടനകൾ നടത്തുന്ന ഒത്തുചേരൽ യഥാർത്ഥത്തിൽ ദുരു പതിഷ്ഠിതമല്ലേ?
ഇന്നേവരെ ഒരാളും യഥാർത്ഥത്തിൽ ഒരു ദൈവത്തെയും കണ്ടിട്ടില്ല. ദൈവ സങ്കല്പമെന്നത് ഒരു വിശ്വാസമാണ്. അതാണ് ഓരോ മനുഷ്യനെയും മനുഷ്യനാക്കുന്നതും ദൈവചിന്തയ്ക്ക് ആധാരമാക്കുന്നതും. രാഷ്ട്രീയത്തിന്റെ പേരിൽ ഒരു മതത്തെയും വികലമാക്കരുത്. രാഷ്ട്രീയം രാഷ്ടീയമാണ്. അത് അതിന്റെ വഴിക്ക് പോകും. ജാതിയെയും മതത്തെയും അതിൽ ഇഴ ചേർക്കരുത്.
കൊറോണ യഥാർത്ഥത്തിൽ ലോകത്താകമാനം നല്കുന്ന പാഠം ഒന്നു മാത്രമാണ്: പ്രകൃതിയെന്ന് പറയുന്നത് ഒരു മനുഷ്യനും നിർവ്വചിക്കാനാവാത്തതാണ്. പ്രകൃതിയെന്ന പ്രപഞ്ചം ഒരു മഹാ അത്ഭുതമാണ്. ശാസ്ത്രം എത്ര വളർന്നാലും ഏതറ്റം വരെ പോയാലും ഇനിയും എത്രയോ പ്രപഞ്ച രഹസ്യങ്ങൾ അറിയാതെ കിടക്കുന്നു.
നിസാരമായ ഒരു കൊറോണ രാജ്യങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ മുമ്പിൽ എല്ലാ ശാസ്ത്രവും വഴി മാറുന്ന കാഴ്ചയാണ് കാണുന്നത്. അല്ലെങ്കിൽ, കണ്ടു കൊണ്ടിരിക്കുന്നത്. പക്ഷേ, ഇതിനെയും നാം അതിജീവിക്കും. അപ്പോഴേക്കും എത്ര ജീവനുകളാണ് ഇതിനകം നഷ്ടപ്പെടുന്നതെന്ന് വിലയിരുത്തണം.
രാജ്യത്ത് ഇത്തരം ഘട്ടങ്ങളിൽ അടിയന്തര തീരുമാനം ബന്ധപ്പെട്ടവർ കൈക്കൊള്ളുമ്പോൾ മതത്തിന്റെ പേരിൽ അവയെല്ലാം നിസ്സാരവത്ക്കരിച്ച് രാജ്യദ്രോഹം നടത്തുന്ന വർഗ്ഗീയവാദികളെ ഒറ്റ പ്പെടുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ ഇങ്ങനെയുള്ളവരെ എന്ത് വില കൊടുത്തും അമർച്ച ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്!

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments