27.3 C
Kollam
Tuesday, July 15, 2025
HomeBusinessമൂന്ന് ലക്ഷം വ്യാപാരികൾ കേരളത്തിൽ കച്ചവടം അവസാനിപ്പിക്കേണ്ടി വരും

മൂന്ന് ലക്ഷം വ്യാപാരികൾ കേരളത്തിൽ കച്ചവടം അവസാനിപ്പിക്കേണ്ടി വരും

- Advertisement -
- Advertisement - Description of image

ഇന്നെത്തെ ചിന്താവിഷയം :

” പ്രതീക്ഷ കൈവിടാതെ ”
– ഡി ജയകുമാരി

കൊവിഡ് വ്യാപനവും പ്രതിരോധ ശ്രമങ്ങളും നടക്കുമ്പോൾതന്നെ ഭാവിയിൽ നാം നേരിടാൻ പോകുന്ന വൻവിപത്തുകളെക്കുറിച്ചാണ് ആശങ്ക ഉയരുന്നത്. ലോക്ഡൗൺ വരുത്തിയ പ്രതിസന്ധികളും കഷ്ടനഷ്ടങ്ങളും കാരണം നമ്മുടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം വ്യാപാരികൾ കച്ചവടം അവസാനിപ്പിക്കേണ്ടിവരും എന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണക്കാക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായം ലഭിച്ചില്ലെങ്കിൽ കടക്കെണിയിൽപ്പെട്ട വ്യാപാരികൾ ആത്മഹത്യ ചെയ്യാൻപോലും സാധ്യതയുണ്ടെന്നാണ് സമിതി വ്യാകുലപ്പെടുന്നത്.

ഇന്ത്യയിൽ ഏഴ് കോടി ചില്ലറ വ്യാപാരികൾ 15000 കോടി രൂപയുടെ വ്യാപാരമാണ് നടത്തിയിരുന്നത്. കഴിഞ്ഞ 44 ദിവസമായി അത് നിലച്ചിരിക്കുന്നു. അതുവഴി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വരുമാനവും നിലച്ചു. ചില്ലറ വ്യാപാരികളെ ആശ്രയിച്ചു മുന്നോട്ട് പോകുന്ന പതിനായിരക്കണക്കിന് ഇടത്തരം കച്ചവടക്കാർ ദയനീയാവസ്ഥയിലാണ്.

ഇത്തരത്തിലെ വൻ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരുകൾ തീവ്രസ്വഭാവമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. വ്യാപാര മേഖലയിലെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കാതെയാണ് ഭരണത്തിലുള്ളവർ ഉത്തരവുകൾ ഇറക്കുന്നത്. ഈ പ്രവണത ശരിയല്ല എന്നാണ് ഏകോപന സമിതി പറയുന്നത്.

എന്തായാലും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് ഈ വ്യാപാരി സമൂഹം. അവർക്കു കൊടുക്കുന്ന പാക്കേജുകൾ വാസ്തവത്തിൽ കേരള സമൂഹത്തിന്റെ നിലനിൽപ്പിനുള്ള മൃതസഞ്ജീവനിയാണ്. ഭരണത്തിലിരിക്കുന്നവരുടെ അനാസ്ഥ വലിയൊരു വിഭാഗത്തിന്റെ ഭാവിയെയാണ് ബാധിക്കുന്നത്. നാം ജാഗ്രത പുലർത്തേണ്ട സമയമാണിത്. മഹത്തായ ആശയങ്ങൾ സമയോചിതമായി ആവിഷ്കരിക്കുകയാണ് ശക്തരായ ഭരണാധികാരികളുടെ കർമ്മം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments