വിവാഹ ചടങ്ങുകള്‍ക്കായി സ്വര്‍ണം തേടി ജുവലറിയിലെത്തുന്ന മലയാളികള്‍ക്കായി
സ്വര്‍ണ വിലയില്‍ അല്‍പം ആശ്വാസം. ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 32,000 രൂപയായി. ഗ്രാമിന് 15 രൂപയായി താഴ്ന്ന് 4,000 രൂപയിലെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടിവുണ്ടാകുന്നത്.
സ്വര്‍ണവിലയില്‍ ഇന്നലെയും 200 രൂപ കുറഞ്ഞ് 32,120 രൂപയില്‍ എത്തിയിരുന്നു. ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസത്തെ ഉ.യര്‍ച്ചക്ക് ശേഷമാണ് പവന്റെ വിലയില്‍ ഇന്നലെ മാറ്റമുണ്ടാകുന്നത്. മാര്‍ച്ച് ആറിന് 32,320 എന്ന നിരക്കില്‍ സ്വര്‍ണ വില കൂടിയിരുന്നു. കൊറോണ വൈറസ് ബാധയാണ് വിലവര്‍ധനയുടെ പ്രധാന കാരണം. ഇത് ആഗോള സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്നും ആശങ്കപ്പെടുന്നുണ്ട്. ഈ വര്‍ഷം തന്നെ വിലയില്‍ ആറുശതമാനമാണ് വിലവര്‍ധനവുണ്ടായത്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റംവരുത്താതിരുന്നതും കൂടുതല്‍ ആദായം ലഭിക്കുന്ന സ്വര്‍ണ്ണത്തിലേയ്ക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു.