26.2 C
Kollam
Thursday, September 19, 2024
HomeBusinessഇനി ആന്ധ്രയിലേക്ക് ഒരിക്കലും ഇല്ല ; ജഗന്റെ തീരുമാനത്തിന് തക്കതായ മറുപടി നല്‍കി ലുലു ഗ്രൂപ്പ്;...

ഇനി ആന്ധ്രയിലേക്ക് ഒരിക്കലും ഇല്ല ; ജഗന്റെ തീരുമാനത്തിന് തക്കതായ മറുപടി നല്‍കി ലുലു ഗ്രൂപ്പ്; നഷ്ടമാകുന്നത് ഏഴായിരം തൊഴിലവസരങ്ങള്‍

- Advertisement -
- Advertisement -

ആന്ധ്രയുടെ മുഖച്ഛായ മാറ്റുന്ന 2200 കോടിയുടെ പദ്ധതി ലുലു ഗ്രൂപ്പ് പിന്‍വലിച്ചു. മാത്രമല്ല , ആന്ധ്രയില്‍ ഭാവിയില്‍ യാതൊരു വിധ നിക്ഷേപങ്ങള്‍ക്കും തങ്ങളില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് അന്താരാഷ്ട്ര മികവില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ലുലു ഗ്രൂപ്പിന് അനുവദിച്ചു കിട്ടിയ പദ്ധതി വൈ. എസ്.ആര്‍ കോണ്‍ഗ്രസ് അധികാരമേറ്റപ്പോള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കാലത്താണ് ലുലു ഗ്രൂപ്പിന് പദ്ധതിക്ക് അനുമതി ലഭിച്ചത്. എന്നാല്‍ ജഗന്‍ മോഹന്‍ റെഢി അധികാരമേറ്റതോടെ മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത പല തീരുമാനങ്ങളും റദ്ദാക്കിയതിനൊപ്പം ലുലുവിന്റെ പദ്ധതിയും വെട്ടുകയായിരുന്നു.
യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി യൂസഫലിയെ ആന്ധ്രയില്‍ നിക്ഷേപിക്കുവാന്‍ മുന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കാലത്ത് ക്ഷണിച്ചത് പ്രകാരമാണ് അവിടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയുവാന്‍ ലുലു ഗ്രൂപ്പ് തീരുമാനിച്ചത്.

2200 കോടിയുടെ പദ്ധതിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിനൊപ്പം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഷോപ്പിംഗ് മാളും ഉള്‍പ്പെട്ടിരുന്നു. ഏഴായിരത്തോളം പ്രാദേശവാസികള്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്ന പദ്ധതിയാണ് രാഷ്ട്രീയ വൈരം മൂലം ഒറ്റ തീരുമാനത്തിലൂടെ ജഗന്‍ വെട്ടിയത്. പദ്ധതിയ്ക്കായി വളഞ്ഞ വഴികള്‍ തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും, തികച്ചും സുതാര്യമായ നടപടികളാണ് കൈക്കൊണ്ടിരുന്നതെന്നും ലുലുഗ്രൂപ്പ് ഇന്ത്യന്‍ ഡയറക്ടര്‍ ആനന്ദ് റാം അറിയിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ലുലുവിന്റെ പുതിയ ഒരു പദ്ധതിയും ഇനി ആന്ധ്രയിലേക്ക് എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ മുപ്പതിനാണ് ലുലു ഗ്രൂപ്പിന് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുവാന്‍ വിശാഖപട്ടണത്ത് ഭൂമി അനുവദിച്ച മുന്‍സര്‍ക്കാര്‍ തീരുമാനം ജഗന്‍ മോഹന്‍ റെഢി മരവിപ്പിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments