രോഗങ്ങൾ വിലയ്ക്കു വാങ്ങുന്നു. അനുദിനം ജനങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള രോഗങ്ങൾ പിടിപെടുന്ന തിനാൽ സ്വകാര്യ ആശുപത്രികൾ വരദ്ധിക്കുകയാണ്. മാത്രമല്ല പണം കൊയ്യുന്ന ഏറ്റവും നല്ല ഒരു വ്യാപാരശാലയായും ആശുപത്രികൾ മാറിയിരിക്കുകയാണ്. ജീവിതശൈലി രോഗങ്ങൾ ഇന്ന് സർവ്വവ്യാപിയായി രിക്കുകയാണ്. ഏറെയും ഉണ്ടാകുന്നത് ഒരു ചെറിയ രോഗവുമായി ആശുപത്രികളെ സമീപിക്കുമ്പോൾ ആൻറിബയോട്ടിക് പ്രതിവിധിയായി നൽകുന്നത് ശരീരത്തിലെ പ്രതിരോധ ശക്തിയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിന്റെ അമിത ഉപഭോഗം ഒരു പ്രമേഹമില്ലാത്ത ആൾക്ക് അത് ഉണ്ടാവാൻ കാരണമാകുന്നു. പിന്നെ പ്രമേഹത്തിന് ചികിത്സ തുടങ്ങുമ്പോൾ അത് ഇൻസുലിൽ എടുക്കേണ്ട അവസ്ഥയിലേക്ക് വന്നു ചേരുന്നു. അങ്ങനെ അയാൾ ഒരു ക്രോണിക് പ്രമേഹരോഗിയായി മാറുന്നു.ഇതൊരു ചെറിയ ഉദാഹരണം ആണെങ്കിലും ഏറെ സങ്കീർണമാക്കുന്നത് ചെറിയ നെഞ്ചുവേദനയും ആയി ഒരു സ്വകാര്യ ആശുപത്രിയെ സമീപിക്കുമ്പോഴാണ്.