രാജ്യത്തെ രണ്ടാം കിട പൗരൻമാരായി മാത്രമെ മുസ്ളീംങ്ങളെ ആർ എസ് എസ് പരിഗണിക്കുകയുള്ളു എന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ.
മുസ്ലീംങ്ങളെ നിലക്ക് നിർത്തുക എന്ന ഒറ്റ ലക്ഷ്യമാണ് ആർ എസ് എസിനുള്ളു.
ദി സ്ക്രോളിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നത്.
ആർ എസ് എസിന്റെ എല്ലാ ആശയ സംഹിതകളെയും പ്രവർത്തന പരിപാടികളെയും മുസ്ലീംങ്ങളെ നിലക്ക് നിർത്തണം എന്ന ഒറ്റ വാചകത്തിൽ സംഗ്രഹിക്കാമെന്ന് ഗുഹ പറയുന്നു.
ആർ എസ് എസിന്റെ മനോഭാവം : ‘ഇവിടെ ജനിച്ച് ജീവിക്കുന്ന മുസ്ലീംങ്ങൾക്ക് ഈ രാജ്യത്ത് തന്നെ തുടരാം. പക്ഷേ, സാമൂഹ്യ-സാമ്പത്തിക – രാഷ്ട്രീയ-മത-ധാർമിക രംഗങ്ങളിലെ ഹിന്ദുക്കളുടെ മേധാവിത്വം അംഗീകരിക്കണമെന്ന് മാത്രം’. രാമചന്ദ്ര ഗുഹ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവും ജമ്മുവിന്റെയും കാശ്മീരിന്റെയും പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ ഭേദഗതി നിയമവും ഇതര മത വിവാഹങ്ങൾക്കെതിരെയുള്ള നിയമങ്ങളും എല്ലാം മുസ്ളിംങ്ങളെ നിലക്കു നിർത്തുക എന്ന ഒറ്റലക്ഷ്യം മാത്രം വെച്ചുള്ളതായിരുന്നുവെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നു.