27.4 C
Kollam
Friday, September 20, 2024
HomeMost Viewedസൗദി രാജകുടുംബാംഗങ്ങളെ കൂട്ടത്തോടെ കൊവിഡ് പിടികൂടി ; രാജകുമാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍

സൗദി രാജകുടുംബാംഗങ്ങളെ കൂട്ടത്തോടെ കൊവിഡ് പിടികൂടി ; രാജകുമാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍

- Advertisement -
- Advertisement -

സൗദി രാജകുടുംബത്തില്‍ ഉള്‍പ്പെടുന്ന 150ഓളം അംഗങ്ങള്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ദ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടില്‍ . റിയാദ് ഗവര്‍ണറായ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുള്‍ അസീസ് അലി കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജകുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ സൗദി രാജാവ് സല്‍മാനും രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ജിദ്ദയിലെ ഒരു കൊട്ടാരത്തിലാണ് സൗദി രാജാവ് മാറി താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് രാജ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് സൂചന. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നവരാണ് സൗദി രാജകുടുംബാംഗങ്ങള്‍. രാജകുടുംബത്തില്‍ രോഗികളുടെ എണ്ണം കൂടാനിടയുള്ളതായി കണക്കാക്കപ്പെടുന്ന സാഹചര്യത്തില്‍ 500 ബെഡുകളാണ് സൗദി രാജകുടുംബാംഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments