ദുരൂഹ സാഹചര്യത്തില്‍ കൊല്ലത്ത് ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം പുരോഗമിക്കുന്നത്. മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടോയെന്ന് ഇന്ന് ലഭിക്കുന്ന പ്രാഥമിക പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. വെള്ളം കുടിച്ചാണോ കുട്ടി മരിച്ചതെന്ന് പ്രാഥമിക പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ഇന്ന് വ്യക്തമാകും. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ട നടപടികള്‍ പുരോഗമിക്കുന്നത്. ഒന്നര മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ടം നീണ്ടു നില്‍ക്കുമെന്നാണ് അറിയുന്നത്.
