27 C
Kollam
Saturday, September 20, 2025
HomeEntertainmentഅപ്പുച്ചേട്ടനെ പോലെ തന്നെയാണ് ലാലങ്കിളെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് ; കല്യാണി പ്രിയദര്‍ശന്‍

അപ്പുച്ചേട്ടനെ പോലെ തന്നെയാണ് ലാലങ്കിളെന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് ; കല്യാണി പ്രിയദര്‍ശന്‍

- Advertisement -
- Advertisement - Description of image

നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തിവരികയാണ് വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ ചിത്രം. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍സല്‍മാന്‍ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ വേഷം ചെയ്യുന്നുണ്ട്. തന്റെ ആദ്യമലയാള ചിത്രം എന്നതുമാറ്റിവെച്ച് നിക്കി (നിഖിത) എന്ന നായികാ വേഷത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി കല്യാണി മാറിക്കഴിഞ്ഞു. പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് കല്യാണിയുടെ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. മോഹന്‍ലാല്‍ അടക്കമുള്ള വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സഹതാരം എന്നതിലുപരി കല്യാണിയുടെ കളിക്കൂട്ടുകാരന്‍ കൂടിയാണ് പ്രണവ് മോഹന്‍ലാല്‍. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുവിനും (പ്രണവ് മോഹന്‍ലാല്‍) കിട്ടിയിരിക്കുന്നതെന്ന് തുറന്നു പറയുകയാണ് കല്യാണി.
‘അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനും ഇല്ലാതെയാണ് അപ്പുച്ചേട്ടന്‍ അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അതിനെകുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമെ അഭിനയിക്കൂ. ലാലങ്കിളും അപ്പുച്ചേട്ടനെ പോലെ ആയാസരഹിതമായാണ് അിനയിച്ചിരുന്നതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും കിട്ടിയത്.സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments