26.1 C
Kollam
Thursday, October 16, 2025
HomeNewsCrimeഅലനും താഹയ്ക്കും ജാമ്യം ലഭിച്ചില്ല ; യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

അലനും താഹയ്ക്കും ജാമ്യം ലഭിച്ചില്ല ; യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

- Advertisement -

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസറ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ച.കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും, പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, യു.എ.പി.എയുടെ കാര്യത്തില്‍ തീരുമാനമാകാതെ മകന്‍ പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന് അലന്റെ അമ്മ സബിത പ്രതികരിച്ചു. മുമ്പ് നടന്ന യു.എ.പി.എ കേസുകളില്‍ നിന്നും ഇന്ന് ജാമ്യം കിട്ടില്ലെന്ന് അറിയാമായിരുന്നുവെന്ന് നടിയും അലന്റെ അമ്മയുടെ സഹോദരിയുമായ സജിത മഠത്തിലും പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments