27.3 C
Kollam
Wednesday, January 28, 2026
HomeNewsPoliticsസവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു; അന്നാ ഹസാരെ

സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു; അന്നാ ഹസാരെ

- Advertisement -

ആര്‍എസ്എസ് സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്നത്. പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബിജെപിയെ പിന്തുണച്ച് അണ്ണാ ഹസാരെ എത്തുന്നത്. സ്വാതന്ത്ര സമരകാലത്ത് സവര്‍ക്കര്‍ അനുഭവിച്ച ദുരിതം ഭാരതരത്ന അര്‍ഹിക്കുന്നതാണെന്നാണ് ഹസാരെയുടെ വാദം.

അതേസമയം ഗാന്ധി വധത്തിലടക്കം സവര്‍ക്കറുടെ പങ്കിനെപറ്റിയുള്ള കപൂര്‍ കമ്മറ്റിയുടെ കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ അണ്ണാ ഹസാരെ തയ്യാറിയില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments