27.6 C
Kollam
Wednesday, October 15, 2025
HomeNewsCrimeഅരിഷ്ടം ആണെന്ന് വിശ്വസിപ്പിച്ചു; സ്‌നേഹത്തോടെ തന്നപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല ; കുടിച്ച് അല്‍പം സമയം കഴിഞ്ഞപ്പോള്‍...

അരിഷ്ടം ആണെന്ന് വിശ്വസിപ്പിച്ചു; സ്‌നേഹത്തോടെ തന്നപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല ; കുടിച്ച് അല്‍പം സമയം കഴിഞ്ഞപ്പോള്‍ കണ്ണില്‍ ഇരുട്ടുകയറി ; ഞെട്ടിപ്പിക്കുന്ന ആ കൊലപാതക ശ്രമത്തെ പറ്റി റെഞ്ചി

- Advertisement -

ജോളി തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതായി റെഞ്ചി അന്വേഷണ സംഘത്തോട് മൊഴി നല്‍കിയത് ഇങ്ങനെ. ഇച്ചായന്‍ അന്നു വീട്ടില്‍ ഇല്ലായിരുന്നു. കലശലായ വയറു വേദന അനുഭവപ്പെട്ട ഞാന്‍ അതു ജോളിയോട് പറഞ്ഞു. മുഖത്ത് ഭാവ വ്യത്യസം ഒന്നുമില്ലാതെ അരിഷ്ടം ആണ് കഴിച്ചാല്‍ വയറുവേദന പമ്പ കടക്കുമെന്ന് പറഞ്ഞ് ജോളി അത് തന്നെ കൊണ്ട് കുടുപ്പിച്ചു. കുടിച്ച് അല്‍പ സമയത്തിനുള്ളില്‍ തന്നെ ഞാന്‍ അവശയായി, കണ്ണിലേക്ക് ഇരുട്ട് പാഞ്ഞു കയറി. ബോധം നഷ്ടമാകുന്നതു പോലെ തോന്നി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാന്‍ ജോളിയെ ചുറ്റിപിടച്ചു. ഒന്നുമില്ലെന്നും അരിഷ്ടത്തിന്റെ കവര്‍പ്പ് മാത്രമായിരിക്കും അതെന്ന് അവര്‍ പറഞ്ഞു. ലിറ്റര്‍ കണക്കിന് വെള്ളം കുടിച്ചാണ് വീണ്ടും ഞാന്‍ സാധാരണ ഗതിയിലായത്. സ്വപ്രയ്തനം ഒന്നു കൊണ്ടു മാത്രമാണ് അന്ന് ജീവന്‍ തിരിച്ചു കിട്ടിയത്. അതേസമയം അത് കൊലപാതക ശ്രമം ആണെന്ന് അന്നു തോന്നിയിരുന്നില്ല. കുടുംബത്തിലെ മറ്റു മരണങ്ങള്‍ പുറത്തുവന്നതോടെയാണ് അതും കൊലപാതക ശ്രമമായിരുന്നു വെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ആരേയും തേജോവധം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. മരണത്തിലെ ദുരൂഹതയെ പറ്റി അറിയാനാണ് ശ്രമിച്ചത് റെഞ്ചി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments