എമ്മി പുരസ്‌കാര ജേതാവും പ്രശസ്ത കനേഡിയൻ–അമേരിക്കൻ നടിയുമായ Catherine O’Hara അന്തരിച്ചു. 71 വയസ്സായിരുന്നു. അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച ലോസ് ആഞ്ജലിസിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ഹാസ്യവേഷങ്ങളിലൂടെ ഹോളിവുഡ് സിനിമയിലും ടെലിവിഷനിലും തനതായ ഇടം നേടിയ നടിയാണ് കാതറിൻ ഒഹാര. ലോകമെമ്പാടുമുള്ള ആരാധകരുള്ള ‘ഹോം അലോൺ’ സിനിമയിലെ കെവിന്റെ അമ്മയായ കേറ്റ് മക്കാലിസ്റ്റർ എന്ന കഥാപാത്രം അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നാണ്.
കേരളത്തിലെ ആദ്യകാല നക്സൽ നേതാവ്; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
1954 മാർച്ച് 4ന് കാനഡയിൽ ജനിച്ച കാതറിൻ, 1976 മുതൽ 1984 വരെ ടൊറോന്റോയിലെ ‘സെക്കൻഡ് സിറ്റി’ സ്‌കെച്ച് കോമഡി സീരീസിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധ നേടുന്നത്. ‘ആഫ്റ്റർ ഔവേഴ്‌സ്’, ‘ഹാർട്ട്‌ബേൺ’, ‘ബീറ്റിൽജ്യൂസ്’, ‘ഹോം അലോൺ’, ‘ഹോം അലോൺ 2: ലോസ്റ്റ് ഇൻ ന്യൂയോർക്ക്’ തുടങ്ങിയ ചിത്രങ്ങൾ അഭിനയജീവിതത്തിലെ പ്രധാന ഘട്ടങ്ങളാണ്. മികച്ച നടിക്കുള്ള എമ്മി പുരസ്‌കാരവും ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേടിയിട്ടുള്ള കാതറിൻ ഒഹാരയുടെ വിയോഗം ഹോളിവുഡ് ലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.




















