ഒന്ന് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയും വിദ്യാഭ്യാസത്തിലെ സമത്വവും ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍. അപകടങ്ങളുണ്ടായാല്‍ ചികിത്സാ ചെലവും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് വഴി ലഭ്യമാക്കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ സഹായകരമാകും വിധത്തിലാണ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഫീസ് ഒഴിവാക്കല്‍. വിദ്യാഭ്യാസ രംഗത്ത് ഡ്രോപ്പൗട്ട് നിരക്ക് കുറയ്ക്കുകയും, കൂടുതല്‍ വിദ്യാര്‍ഥികളെ കോളേജുകളിലേക്ക് ആകര്‍ഷിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതികളുടെ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി.





















