യൂറോപ്പിന്റെ സുരക്ഷയും സൈനിക ശക്തിയും അമേരിക്കയുടെ പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്ന് നാറ്റോ തുറന്നടിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വതന്ത്ര പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് സ്വപ്നം കാണാമെങ്കിലും, യാഥാര്‍ഥ്യത്തില്‍ അമേരിക്കയുടെ പങ്ക് ഒഴിവാക്കാനാവില്ലെന്നാണ് NATOയുടെ നിലപാട്. സുരക്ഷ, സൈനിക സാങ്കേതികവിദ്യ, ധനസഹായം തുടങ്ങിയ മേഖലകളില്‍ അമേരിക്ക നല്‍കുന്ന പിന്തുണ യൂറോപ്പിന് നിര്‍ണായകമാണെന്ന് നാറ്റോ ചൂണ്ടിക്കാട്ടി. ആഗോള തലത്തില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ അറ്റ്ലാന്റിക് കൂട്ടുകെട്ട് ദുർബലപ്പെടുത്തുന്നത് അപകടകരമാകുമെന്നും മുന്നറിയിപ്പ് നല്‍കി. യൂറോപ്പ് സ്വന്തം പ്രതിരോധ ശേഷി ശക്തിപ്പെടുത്തേണ്ടതുണ്ടെങ്കിലും, അമേരിക്കയുമായുള്ള സഹകരണം തുടരുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നുമാണ് നാറ്റോയുടെ വ്യക്തമാക്കല്‍.
‘സ്വപ്നം കണ്ടോളൂ; പക്ഷേ അമേരിക്കയുടെ പിന്തുണയില്ലാതെ യൂറോപ്പിന് നിലനില്‍ക്കാനാവില്ല’: നാറ്റോ
- Advertisement -
- Advertisement -
- Advertisement -





















