23.8 C
Kollam
Wednesday, January 28, 2026
HomeMost Viewedജോണ്‍ സീനയുടെ വിടവാങ്ങല്‍; റെസ്ലിങിലെ ഐതിഹാസിക യുഗത്തിന് വിരാമം

ജോണ്‍ സീനയുടെ വിടവാങ്ങല്‍; റെസ്ലിങിലെ ഐതിഹാസിക യുഗത്തിന് വിരാമം

- Advertisement -

പ്രൊഫഷണല്‍ റെസ്ലിങ് ചരിത്രത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളായ John Cena തന്റെ ഐതിഹാസിക റെസ്ലിങ് കരിയറിന് വിരാമം കുറിക്കുന്നു. വര്‍ഷങ്ങളോളം WWE റിങ്ങില്‍ ആധിപത്യം പുലര്‍ത്തിയ സീന, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രിയതാരമായിരുന്നു. 16 തവണ ലോക ചാമ്പ്യനായ ശക്തമായ ശരീരഘടന, അതുല്യമായ മൈക്ക് സ്കില്‍സ്, Never Give Up എന്ന സന്ദേശം എന്നിവയിലൂടെ റെസ്ലിങിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി.

അജിത്തിനൊപ്പം ഫെരാരിയില്‍ യാത്ര ചെയ്യാം, ഒരാൾ നൽകേണ്ടത് 3500 ദിനാര്‍


റിങ്ങിനുള്ളിലെ പ്രകടനത്തിനൊപ്പം സിനിമ, ടെലിവിഷന്‍, സാമൂഹിക സേവനം എന്നിവയിലും സീന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റെസ്ലിങില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും, WWEയുമായി ബന്ധം തുടരുമെന്നും മറ്റ് മേഖലകളില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു യുഗത്തിന്റെ അവസാനം കൂടിയാണ് ജോണ്‍ സീനയുടെ വിടവാങ്ങല്‍.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments