ലയണൽ മെസ്സിയുടെ ഇന്ത്യാ പര്യടനവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംഘാടകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റ് വിതരണം, പ്രവേശന ക്രമീകരണം എന്നിവയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം വിട്ട ആരാധകർ വേദിയിലെ സീറ്റുകൾ പിഴുതെറിയുകയും മറ്റ് സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പാകിസ്ഥാനിലെ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; ആറു പേര്‍ മരിച്ചു, നിരവധി പേര്‍ കാണാതായി
സുരക്ഷാ ജീവനക്കാർ ഇടപെട്ടെങ്കിലും സ്ഥിതി പൂർണമായി നിയന്ത്രണവിധേയമാക്കാൻ സമയം എടുത്തു. സംഭവത്തിൽ ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ചിലർക്കു ചെറിയ പരിക്കുകൾ സംഭവിച്ചു. വേദി അധികൃതരുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും, ജനക്കൂട്ട നിയന്ത്രണത്തിലും സുരക്ഷാ ഒരുക്കങ്ങളിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വീഴ്ച തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.





















