കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കാണാതായ 14 വയസുകാരിയെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മരണകാരണം വ്യക്തമാക്കുന്നതിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. പെണ്‍കുട്ടി വീട്ടില്‍ നിന്ന് എപ്പോള്‍ പുറപ്പെട്ടതെന്നും, റെയില്‍വേ ട്രാക്കിന് സമീപം എങ്ങനെ എത്തിയതെന്നും സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതോടൊപ്പം, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാങ്കേതിക തെളിവുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.





















