27.3 C
Kollam
Friday, January 30, 2026
HomeNewsCrimeയുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയ സംഭവം; പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനം റിമാന്‍ഡ് റിപ്പോര്‍ട്ട്

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയ സംഭവം; പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനം റിമാന്‍ഡ് റിപ്പോര്‍ട്ട്

- Advertisement -

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പ്രതിയായ സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രകാരം, ഇയാള്‍ ട്രെയിനില്‍ പുകവലിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായി 19-കാരിയായ ശ്രീകുട്ടിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വർക്കല–അയന്തി പാലത്തിനടുത്ത് നടന്ന ഈ സംഭവം സമൂഹത്തെ നടുക്കിയിരുന്നു.

ശ്രീകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പ്രതി മദ്യപിച്ച നിലയിലായിരുന്നുവെന്നും ട്രെയിനിലെ യാത്രക്കാരാണ് ഇയാളെ പിന്നീട് പിടികൂടി റെയിൽവേ പൊലീസിന് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം (IPC 307) ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ആളൊഴിഞ്ഞ കോച്ചില്‍ പുകവലിച്ചതു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം നടന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments