25.7 C
Kollam
Thursday, January 15, 2026
HomeMost Viewedറൊണാൾഡോ ഇന്ത്യയിലേക്കില്ല; ആരാധകര്‍ക്ക് വലിയ നിരാശ

റൊണാൾഡോ ഇന്ത്യയിലേക്കില്ല; ആരാധകര്‍ക്ക് വലിയ നിരാശ

- Advertisement -

ഫുട്‌ബോള്‍ ലെജന്‍ഡും അല്‍-നസര്‍ ക്ലബിന്റെ താരവുമായ ക്രിസ്റ്റിയാനോ റൊണാൾഡോ, എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 മത്സരത്തിനായി ഇന്ത്യയിലെത്തുന്ന സംഘത്തിൽ ഉണ്ടായിരിക്കുന്നതല്ല. ഒക്ടോബര്‍ 23-ന് ഗോവയിലെ ഫതോര്‍ദ സ്റ്റേഡിയത്തിൽ എഫ്.സി. ഗോവയ്ക്കെതിരെ നടക്കുന്ന മത്സരത്തിനായി ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

റൊണാൾഡോയുടെ അഭാവം ഔദ്യോഗികമായി ക്ലബ് ഉറപ്പാക്കിയതോടെ ആരാധകര്‍ നിരാശയിലായി. വിശ്രമം, പ്രായപരമായ പരിഗണനകള്‍, കൂടാതെ വിദേശത്തെ കുറെ അവേ മത്സരങ്ങളിൽ നിന്ന് ഒഴിവാകാനുള്ള കരാര്‍ വ്യവസ്ഥകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം യാത്ര ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

റൊണാൾഡോയെ തത്സമയം കാണാമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് ടിക്കറ്റുകള്‍ കരസ്ഥമാക്കിയതും യാത്രയുടെ പദ്ധതികള്‍ തയ്യാറാക്കിയതും. താരത്തിന്റെ അഭാവം മത്സരം അല്പം തണുത്തു പോകാന്‍ കാരണമാകുമെങ്കിലും, ഇന്തിയന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഇതൊരു വലിയ ദിനമായിരിക്കും എന്നും ആകാംക്ഷ തുടരുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments