കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരത്തിന് (Primary Amoebic Meningoencephalitis – PAM) സ്ഥിരീകരണം ലഭിച്ചു. പ്രദേശത്തെ ഒരു സ്വദേശിനിക്കാണ് രോഗബാധ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ 9 വയസ്സുകാരി രോഗം ബാധിച്ച് മരിച്ചിരുന്നു. കൂടാതെ മൂന്ന് മാസം പ്രായമുള്ള ശിശു ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ജലത്തിലൂടെ പടരുന്ന അപൂർവമായ രോഗമാണിത്.
സാധാരണയായി കുളം, നദി, പൊതുജലാശയങ്ങൾ എന്നിവയിൽ നിന്നുള്ള അണുബാധയാണ് അപകടകാരണമാകുന്നത്. രോഗം വളരെ വേഗത്തിൽ തലച്ചോറിനെ ബാധിക്കുകയും വൈകിയാൽ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു. ഇതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ അതീവ ജാഗ്രത നിർദേശിച്ചു.
പൊതുജലാശയങ്ങളിൽ ക്ലോറിനേഷൻ ശക്തിപ്പെടുത്താനും ആളുകൾ സുരക്ഷിത ജലമാത്രം ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. തലവേദന, ജ്വരം, കഴുത്തുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
