ഹോളിവുഡ് താരം സിഡ്നി സ്വിനി ഡോ. സ്‌ക്വാച്ച് ബ്രാൻഡിനൊപ്പം ചേർന്ന് പുറത്തിറക്കിയ ‘Sydney’s Bathwater Bliss’ എന്ന ലിമിറ്റഡ് എഡിഷൻ സോപ്പ് ലോകമെമ്പാടും വാർത്തയാകുകയാണ്. സ്വിനിയുടെ യഥാർത്ഥ കുളിവെള്ളത്തിന്റെ ചെറിയ അംശം ചേർത്താണ് സോപ്പ് നിർമ്മിച്ചിരിക്കുന്നത്.
കൂടാതെ എക്സ്ഫോലിയേറ്റിംഗ് മണൽ, പൈൻ ബർക്ക് എക്സ്ട്രാക്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 5,000 ബാറുകൾ മാത്രമാണ് നിർമ്മിച്ചത്, ഓരോന്നും 8–12 ഡോളർ വിലയുള്ളത്. ജൂൺ 6-ന് പുറത്തിറങ്ങിയ ഉടനെ തന്നെ വിറ്റുതീർന്നു.
പിന്നാലെ ചിലർ വാൾമാർട്ട് മാർക്കറ്റ്‌പ്ലേസ്, ഈബേ തുടങ്ങിയ സൈറ്റുകളിൽ 1,600 ഡോളർ വരെ വിലപ്പെടുത്തി വീണ്ടും വിൽപ്പനയ്ക്ക് വെച്ചു. ബ്രാൻഡ് ഇത് വ്യാജവും അനധികൃതവുമായ വിൽപ്പനയാണെന്ന് വ്യക്തമാക്കി. ആരാധകരുടെ കൗതുകത്തോടുള്ള കളിയായ പ്രതികരണമായാണ് സ്വിനി ഈ ആശയം അവതരിപ്പിച്ചതെന്ന് പറഞ്ഞു.






















