ഇന്ന് (2025 ഓഗസ്റ്റ് 6) കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നതിനാല്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറിനിടെ 204.4 മില്ലിമീറ്ററിന് മുകളിലുള്ള അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്, കൂടാതെ തീരപ്രദേശങ്ങളില്‍ “കള്ളക്കടല്‍” സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
