25.5 C
Kollam
Thursday, October 16, 2025
HomeLocalഅദ്ധ്യാപകരുടെ ജില്ലാ മാർച്ചും ധർണ്ണയും 2 ന്; കൊല്ലം ടൗൺ യു പി എസ് പരിസരത്ത്...

അദ്ധ്യാപകരുടെ ജില്ലാ മാർച്ചും ധർണ്ണയും 2 ന്; കൊല്ലം ടൗൺ യു പി എസ് പരിസരത്ത് നിന്ന് രാവിലെ 10ന് ആരംഭം

- Advertisement -

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് നിഷേധത്തിനെതിരെയും അദ്ധ്യാപകരുടെ ഇനിയും പരിഹരിക്കാനുള്ളസർവ്വീസ് പ്രശ്നങ്ങൾ ഉയർത്തിയും കേരള സർക്കാരിന്റെ നവകേരളത്തിനായി അണിചേരാൻ ആഹ്വാനം ചെയ്തും കെ എസ് ടി എ നേതൃത്വത്തിൽ അദ്ധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും.

പ്രതിലോമകരമായദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക,പി.എഫ് ആർഡിഎ നിയമം പിൻവലിക്കുക,
ഡി എ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ പൂർത്തിയാക്കുക, തുടങ്ങി വിവിധ ഡിമാൻറുകളുയർത്തിയാണ് മാർച്ച് നടക്കുന്നത്.

24 മണിക്കൂർ സേവനം; നിർധനർക്കായി സൗജന്യമായി സേവനം


കൊല്ലം ടൗൺ യു പി എസ് പരിസരത്ത് നിന്ന് രാവിലെ 10ന് മാർച്ച് ആരംഭിക്കും. തുടർന്ന്‌ ഡി ഡി ഇ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ ഷിജുഖാൻ ഉദ്ഘാടനം ചെയ്യും.പ്രക്ഷോഭ പരിപാടികളുടെ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികളാണ് നടത്തിയിട്ടുള്ളത്.മാർച്ചിലും ധർണ്ണയിലും പങ്കെടുക്കാൻ എല്ലാ അദ്ധ്യാപകരോടും ജില്ലാ പ്രസിഡന്റ് കെ.എൻ മധുകുമാറും സെക്രട്ടറി ബി.സജീവും അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി . എസ്.സബിത, സംസ്ഥാനഎക്സിക്യൂട്ടീവ്. ജി.കെ. ഹരികുമാർ, ജില്ലാ പ‌സിഡന്റ് .കെ. എൻ. മധു കുമാർ ജില്ലാ സെക്രട്ടറി. ബി. സജീവ്, മീഡിയ കമ്മിറ്റി കൺവീനർ രാജിവ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Mob:9446109512

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments