ഇറാഖിലെ ബസ്റാ നഗരത്തിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 50 പേർ മരിച്ചു. നഗരത്തിലെ പ്രധാന ഹൈപ്പർ മാർക്കറ്റിലാണ് തീപിടിത്തം ഉണ്ടായത്. അക്രമസംഭവമോ അല്ലെങ്കിൽ സാങ്കേതിക തകരാറോ അതിന് പിന്നിലുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തീ വേഗത്തിൽ പടർന്നതിനാൽ നിരവധി പേർ അകപ്പെടുകയും രക്ഷപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തു.അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ഉടൻ സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അപകടത്തിന്റെ ഭീകരതയിൽ അനേകം ജീവൻ നഷ്ടപ്പെട്ടു.
“ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്”; ദീപ്തി ശർമ
നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും ആശുപത്രികളിൽ അടിയന്തിര ചികിത്സ ലഭ്യമാക്കിയതായും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
