ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025 സീസൺ ഇതുവരെ നടന്നതിലേതിൽ ഏറ്റവും വലിയ തിരിച്ചടിയിലാണ്. പ്രധാന സംപ്രേഷണാവകാശ ഉടമകളുടെയും ലീഗ് പ്രമോട്ടർമാരുടെയും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് ഈ വർഷത്തെ ടൂർണമെന്റ് *അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കാൻ* തീരുമാനിച്ചു.
ലീഗിന്റെ സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ നീക്കം ഇന്ത്യൻ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തി.സംപ്രേഷണാവകാശം സംബന്ധിച്ച നിരവധി വർഷങ്ങളായി തുടരുന്ന ചർച്ചകൾ അവസാന ഘട്ടത്തിൽ പൊളിഞ്ഞതോടെയാണ് ഈ നീക്കം. താരങ്ങളും ക്ലബ്ബുകളും സീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ച സാഹചര്യത്തിൽ മാറ്റിവെച്ച തീരുമാനം.
വിപണിയിൽ വലിയ നഷ്ടത്തിനും കാരണമായേക്കും ഐഎസ്എൽ ക്ലബ്ബുകളുടെ പങ്കാളിത്തം, താരങ്ങളുടെ കരാർ നിലകൾ, ടെലിവിഷൻ പാർട്ണർമാരുടെ പ്രതീക്ഷകൾ തുടങ്ങിയവയെല്ലാം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ISL ന്റെ ഭാവി ഇപ്പോൾ വലിയ അനിശ്ചിതത്വത്തിലാണ്. ഫുട്ബോൾ ഫെഡറേഷൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ക്ലബ്ബുകളും ആരാധകരും രംഗത്തെത്തുകയാണ്.
