28 C
Kollam
Friday, October 17, 2025
HomeMost Viewedഇറാനെ ആക്രമിച്ച ബി-2 ബോംബർ വിമാനം തിരിച്ചെത്തിയ വീഡിയോ ; പങ്കുവെച്ച് വൈറ്റ് ഹൗസ്

ഇറാനെ ആക്രമിച്ച ബി-2 ബോംബർ വിമാനം തിരിച്ചെത്തിയ വീഡിയോ ; പങ്കുവെച്ച് വൈറ്റ് ഹൗസ്

- Advertisement -

മിഡിൽ ഈസ്റ്റ് മേഖലയിൽ ഇറാനെ ലക്ഷ്യമിട്ടുള്ള വിമാനാക്രമണത്തിനുശേഷം തിരിച്ചെത്തിയ യുഎസ് എയർഫോഴ്‌സിന്റെ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വൈറ്റ് ഹൗസ്. ‘വെൽക്കം ഹോം, ബോയ്‌സ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

അതീവ രഹസ്യത്വത്തിൽ നീങ്ങിയ ഈ ദൗത്യത്തിന്റെ വിജയകരമായ തിരിച്ചുവരവാണ് ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൂണ്ടിക്കാട്ടപ്പെട്ട സുരക്ഷാ ഭീഷണികളെ നേരിടുന്നതിന് വേണ്ടിയായിരുന്നു ഇടപെടലെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് വിശദീകരിക്കുന്നത്.
ഇക്കാര്യത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള അന്താരാഷ്ട്ര നയതന്ത്ര ബന്ധത്തിൽ പുതിയ ഒരു സംഘർഷം സൃഷ്ടിക്കുമോ എന്ന ആശങ്കയും ഉയരുകയാണ്.

‘സിനദിന്‍ സിദാനെ ഓർമിപ്പിച്ച നിമിഷം’; മാഞ്ചസ്റ്റർ സിറ്റിക്കായി ആദ്യ ഗോൾ ക്ലോഡിയോ എച്ചവെറിയിൽ നിന്ന്


വിമാനം തിരിച്ചെത്തുമ്പോൾ കമാൻഡർമാർ നൽകിയ സ്വീകരണവും പൈലറ്റുകളുടെ പ്രകടനത്തെ കുറിച്ചുള്ള അഭിനന്ദനവുമാണ് വീഡിയോയിൽ കാണുന്നത്. അമേരിക്കൻ ജനതക്കും ലോകവുമായുള്ള ശക്തമായ സന്ദേശമാണ് വൈറ്റ് ഹൗസ് ഇതിനിലൂടെ നൽകാൻ ശ്രമിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments