വെള്ളിയാഴ്ച നടത്താനിരുന്ന ആക്സിയം 4 (Axiom Mission 4) വിക്ഷേപണം വീണ്ടും മാറ്റി. ഇതോടെ അഞ്ച് തവണയാണ് വിക്ഷേപനം പുനഃക്രമീകരിക്കപ്പെടുന്നത്. സ്പേസ് എക്സ്-യുടെ ഫാൽക്കൺ 9 റാക്കറ്റ് മുഖേനയും NASA-യുടെ പിന്തുണയോടെയുമായാണ് ആക്സിയം മിഷൻ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്ക് നാല് അംഗങ്ങളുള്ള പ്രത്യേക ക്രൂവുമായാണ് ഈ മിഷൻ നീക്കം ചെയ്യുന്നത്.
പാറശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണു ; നാലുവയസുകാരന് ദാരുണാന്ത്യം
വിദഗ്ധ സാങ്കേതിക പരിശോധനകളും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ആക്സിയം സ്‌പേസ് അറിയിച്ചു. നേരത്തെ ഫെബ്രുവരിയിലും, പിന്നീട് ഏപ്രിലിലും, പിന്നീട് ജൂണിലും വിക്ഷേപനം നിശ്ചയിച്ചിരുന്നെങ്കിലും ഓരോ തവണയും വിവിധ കാരണങ്ങളാൽ മാറ്റിവയ്ക്കേണ്ടി വന്നു. ശാസ്ത്രലോകവും ആക്സിയം 4ന്റെ വിക്ഷേപണത്തെ ഉറ്റുനോക്കുകയാണ്.
