26.3 C
Kollam
Friday, August 29, 2025
HomeNewsCrimeഹെൽമറ്റ് ഇല്ലെന്ന് ചൂണ്ടി ബൈക്ക് തടഞ്ഞ പോലീസ്; നായ കടിച്ച കുട്ടി റോഡിൽ വീണ്...

ഹെൽമറ്റ് ഇല്ലെന്ന് ചൂണ്ടി ബൈക്ക് തടഞ്ഞ പോലീസ്; നായ കടിച്ച കുട്ടി റോഡിൽ വീണ് ലോറിയടിച്ച് മരിച്ചു

- Advertisement -
- Advertisement - Description of image

മഹാരാഷ്ട്രയിലെ കല്യാണിലാണ് മൂന്ന് വയസ്സുള്ള പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവം നടന്നത്. നായ കടിച്ച കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, കുട്ടിയുടെ അച്ഛൻ ഓടിച്ച ബൈക്ക് ട്രാഫിക് പോലീസ് തടഞ്ഞു. ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്താൽ പോലീസ് ബൈക്ക് തടഞ്ഞപ്പോൾ, അതിൽ പിന്നിലിരുന്ന കുട്ടി വീഴുകയായിരുന്നു.

കുട്ടി ബൈക്കിൽ നിന്ന് താഴെ വീണതിനുശേഷം പിന്നിൽനിന്ന് വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവത്തെ തുടർന്ന് ട്രാഫിക്പോലീസിന്റെ അനാവശ്യ ഇടപെടലും ചോദ്യം ചെയ്യപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ശക്തമായ വിമർശനമാണ് ഉയരുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments