23.2 C
Kollam
Tuesday, February 4, 2025
HomeKollam Vrithanthamരണ്ടാമത് ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പത്ര -ദൃശ്യ മാധ്യമ അവാർഡ്; ആർ. സാംബനും...

രണ്ടാമത് ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പത്ര -ദൃശ്യ മാധ്യമ അവാർഡ്; ആർ. സാംബനും ഷിനോജ് എസ്.ടിക്കും

- Advertisement -
- Advertisement -

പ്രമുഖ വ്യവസായിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയും മുൻ എം.എൽ.എ യുമായ ഡോ. എ. യൂനുസ് കുഞ്ഞിൻ്റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ്ബും ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ രണ്ടാമത് പത്ര-ദൃശ്യമാധ്യമ അവാർഡുകൾ (2024-25) പ്രഖ്യാപിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ച പരമ്പരകളും വാർത്തകളുമാണ് ഇത്തവണ അവാർഡിനായി പരിഗണിച്ചത്.
അച്ചടി മാധ്യമങ്ങളിൽ നിന്ന് ലഭിച്ച ഒൻപത് എൻട്രികൾ വിദഗ്ധ സമിതി വിലയിരുത്തിയതിൽ ആർ. സാംബൻ (ജനയുഗം),

ആർ. സാംബൻ

ദൃശ്യമാധ്യമങ്ങളിൽ നിന്ന് ഷിനോജ് എസ്.ടി (മാതൃഭൂമി ന്യൂസ്)
ഷിനോജ് എസ്.ടി

എന്നിവർ കൂടുതൽ മാർക്ക് നേടി അവാർഡിന് അർഹരായി. ദൃശ്യമാധ്യമങ്ങളിൽനിന്ന് അഞ്ച് എൻട്രികളാണ് പരിഗണിച്ചത്.

ജനയുഗം ഇടുക്കി ബ്യൂറോ ചീഫായ ആർ. സാംബൻ്റെ “എങ്ങനെ കെട്ടു നക്ഷത്രവെളിച്ചം” എന്ന പരമ്പരയാണ് അവാർഡിന് അർഹമായത്. വിദ്യാലയങ്ങളിലെ ഏകാധ്യാപ തസ്തിക നിർത്തലാക്കിയതിനെ തുടർന്ന് ഇടമലക്കുടി ആദിവാസി ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതുമായി ബന്ധപ്പെട്ട് നവംബർ 15 മുതൽ ആറ് ലക്കങ്ങളായാണ് പരമ്പര പ്രസിദ്ധീകരിച്ചത്.
ദൃശ്യമാധ്യമ റിപ്പോർട്ടുകളിൽ ഏറ്റവും മികച്ചതായി ജൂറി വിലയിരുത്തിയ മാതൃഭൂമി ന്യൂസ് ചാനൽ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ഷിനോജ് എസ്.ടിയുടെ സ്റ്റോറി കോട്ടയം കുറിച്ചി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് മുൻ എഡിറ്റർ എം. ജി. രാധാകൃഷ്ണൻ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ എസ്. ബിജു, കേരള സർവകലാശാല കാര്യവട്ടം കാമ്പസ് മലയാളം വിഭാഗം അധ്യാപകനും സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ഡോ. എസ്. നസീബ് എന്നിവരായിരുന്നു അവാർഡ് നിർണയ സമിതി അംഗങ്ങൾ.

25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്’. ഡോ. എ. യൂനുസ് കുഞ്ഞിൻ്റെ മൂന്നാം ചരമവാർഷിക ദിനമായി ബന്ധപ്പെട്ട കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് യൂനുസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ഡി. ജയകൃഷ്ണൻ, സെക്രട്ടറി സനൽ ഡി പ്രേം, ഫാത്തിമ മെമ്മോറിയൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഷാജഹാൻ യൂനുസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments