24.4 C
Kollam
Thursday, July 24, 2025
HomeLifestyleHealth & Fitnessകൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും ഉൾപ്പെടെ...

കൊല്ലം ഉപാസന ആശുപത്രിയിൽ ഇനി മുതൽ ഏതു പ്രസവവും താരാട്ടു പദ്ധതിയിലൂടെ; എല്ലാ ചെലവും ഉൾപ്പെടെ ഇരുപത്തയ്യായിരം രൂപാ മാത്രം

- Advertisement -
- Advertisement - Description of image

ഇത് ഒരു ആശ്വാസ പദ്ധതിയാണ്. കൊല്ലം ജില്ലയിൽ ആദ്യമായി താരാട്ടിലൂടെ നടപ്പിലാക്കുന്നു.
പുതിയ തലമുറയുടെ വൈവാഹിക ജീവിതം സംസ്ഥാനത്ത് വല്ലാത്ത ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. വിവാഹം തന്നെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറയിലെ നല്ലൊരു ശതമാനം പേരും. അഥവാ, വിവാഹിതരായാൽ കുട്ടികൾ വേണ്ട എന്ന് കടുത്ത തീരുമാനം എടുക്കുന്നവരായി കണ്ടുവരുന്നു. എന്താണ് കാര്യമെന്ന് വ്യക്തമാകുന്നില്ലെന്ന് ഉപാസന ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടർമാരും മറ്റും വ്യക്തമാക്കുന്നു.
കൊല്ലം ജില്ലയിലെ മിക്ക ആശുപത്രികളും പൊതുവെ പ്രസവത്തിനായി മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നതായി ഒരാക്ഷേപമുണ്ട്. അതിൽ ഒന്നുമില്ലാതില്ല.

അതിൽ നിന്നും ആശ്വാസത്തിനായി ഉപാസന ആശുപത്രി, സുഖ പ്രവസമായാലും സിസേറിയൻ പ്രസവമായാലും ആഹാരം ഉൾപ്പെടെയുള്ള ചെലവ് അടക്കം ഇരുപത്തിഅയ്യായിരം രൂപായ്ക്ക് നടത്തി കൊടുത്ത് മാതൃകയാകുമെന്ന് ഭാരവാഹികൾ പറയുന്നു.
താരാട്ട് പദ്ധതിയുടെ ഉത്ഘാടനവും ലോഗോ പ്രകാശനവും എൻ കെ പ്രേമചന്ദ്രൻ എം പി നിർവ്വഹിച്ചു.
ചടങ്ങിൽ പ്രേമചന്ദ്രൻ എം പി ക്ക് ആശുപത്രി വക ഉപഹാരം നല്കി.

ചെയർമാനും ആശുപത്രി മാനേജിംഗ് കമ്മിറ്റി ആൻ്റ് മെഡിക്കൽ ഡയറക്ടറുമായ ന്യൂറോളജിസ്റ്റ് ഡോ. ജെ ശ്രീകുമാർ, ഡയറക്ടർ ആൻ്റ് സി ഒ ഒ ഡോ.മനോജ് കുമാർ വി വി, ഗൈനക്കോളജിസ്റ്റുമാരായ ഡോ. മഞ്ജു വി കെ, ഡോ. ജെസ്ന താഹ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments