26.5 C
Kollam
Wednesday, July 30, 2025
HomeLocalവെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി

വെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി

- Advertisement -
- Advertisement - Description of image

സൈനികസേവ നത്തിനിടെ വെടിയേറ്റ ധീരജവാനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ആദരിച്ചു. പകൽക്കുറി ആയിരവില്ലി ലാവണ്യയിൽ ബി.വിജുകുമാറിനെയാണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്.

ധീരജവാൻ ബി.വിജുകുമാറിനെ ആദരിക്കുന്നു
ധീരജവാൻ ബി.വിജുകുമാറിനെ ആദരിക്കുന്നു

1995 മേയ് 18-ന് ജമ്മുകശ്മീരിൽ സൈനിക സേവനത്തിനിടെയാണ് ബി.വിജു കുമാറിന് തീവ്രവാദികളുടെ വെടിയേറ്റത്. ദീർഘകാലം ചികിത്സയി ലായിരുന്നെങ്കിലും പക്ഷാഘാതം വന്ന് വലതുവശം തളർന്നു. ഭാര്യയും മക്കളുമായി സ്നേഹാശ്രമത്തി ലെത്തിയ വിജുവിനെ അന്തേവാസികൾ പൊന്നാട ചാർത്തി വരവേറ്റു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് ദേശീയപതാക ഉയർത്തി.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി, മജീഷ്യൻ ഹാരീസ് താഹ ഭാരതത്തിന്റെ പൈതൃകമായ നാനാ ത്വത്തിൽ ഏകത്വം എന്നവിഷയത്തെ ആസ്പദമാക്കി മാജിക് ഷോ അവതരിപ്പിച്ചു.

പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം അനിൽകുമാർ, കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായ ത്ത് അംഗം ചന്ദ്രിക, മജീഷ്യൻ സതീഷ് ഒയാസിസ് എന്നിവർ പങ്കെടുത്തു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ.രാധാകൃ ഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള,
വർക്കിങ് ചെയർമാൻ പി.എം.രാധാ കൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ആർ.ഡി.ലാൽ, രാമചന്ദ്രൻ പിള്ള, ഭൂമിക്കാരൻ ജെ.പി., ശ്രീകല, ആലപ്പാട് ശശി, എം.കബീർ എന്നിവർ പരിപാടികൾക്ക് നേതൃ ത്വം നൽകി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments