25.7 C
Kollam
Thursday, January 15, 2026
HomeMost Viewedനവജാത ശിശുവിനെ യുവതി വേഷം മാറി കടത്തി; മണിക്കൂറുകൾക്കകം ശിശുവിനെ കണ്ടെത്തി

നവജാത ശിശുവിനെ യുവതി വേഷം മാറി കടത്തി; മണിക്കൂറുകൾക്കകം ശിശുവിനെ കണ്ടെത്തി

- Advertisement -

കോട്ടയം മെഡിക്കൽ കോളജില്‍ നിന്ന് നവജാത ശിശുവിനെ യുവതി വേഷം മാറി കടത്തി കൊണ്ടുപോയി. മണിക്കൂറുകൾക്കകം ശിശുവിനെ പോലീസ് കണ്ടെത്തി. കളമശേരി സ്വദേശിനി നീതു പിടിയിലായി. രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.

വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ആശുപത്രിയിൽനിന്നു കടത്തിയത്.ഇന്നലെയാണ് അശ്വതി പെൺകു‍ഞ്ഞിനു ജന്മം നൽകിയത്.
ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് നീതുവിന്റെ പക്കൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സയുടെ ആവശ്യത്തിനെന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് വാങ്ങുകയായിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ കുറച്ചു സമയത്തിനു ശേഷം ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്.

ചൊവ്വാഴ്ച എട്ടുവയസ്സുള്ള ആണ്‍കുട്ടിയുമായി ഇവര്‍ ആശുപത്രിക്ക് അടുത്തുള്ള ബാര്‍ ഹോട്ടലില്‍ റൂമെടുത്തിരുന്നു.
കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി.ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആർഎംഒ വ്യക്തമാക്കി. ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡെന്‍റല്‍ കോളജില്‍ നഴ്സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments