27.3 C
Kollam
Sunday, September 14, 2025
HomeAutomobileഇലക്ട്രിക്ക് എനർജി നൽകാൻ അനർട്ടും

ഇലക്ട്രിക്ക് എനർജി നൽകാൻ അനർട്ടും

- Advertisement -
- Advertisement - Description of image

ഇലക്ട്രിക്‌ വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ കെഎസ്‌ഇബിക്ക്‌ പിന്നാലെ ജില്ലയിൽ അനർട്ടിന്റെ അതിവേഗ ചാർജിങ്‌ സ്റ്റേഷനുകളും വരുന്നു. ചവറ പന്മന ഡിടിപിസിയുടെ ‘ടേക്ക്‌ എ ബ്രേക്കി’ൽ തുടങ്ങിയ ചാർജിങ്‌ സ്റ്റേഷന്റെ കമീഷൻ ഉടൻ നടക്കും. പാരിപ്പള്ളി, പുനലൂർ ഉൾപ്പെടെ അഞ്ചു സ്റ്റേഷൻ കൂടി ആരംഭിക്കാനുള്ള സൈറ്റ്‌ സർവേയും തുടങ്ങി. 142 കിലോവാട്ട്‌ ശേഷിയുള്ള അനർട്ടിന്റെ ചാർജിങ് കേന്ദ്രത്തിൽ ഒരേസമയം മൂന്നു വാഹനം ചാർജ്‌ ചെയ്യാം. ഒരു വാഹനം പൂർണമായി ചാർജ്‌ ചെയ്യാൻ ഒരുമണിക്കൂർ വേണം. ഇതിന്‌ 30 മുതൽ 40 യൂണിറ്റ്‌ വൈദ്യുതി മതി. 200 മുതൽ 400 കിലോമീറ്റർ വരെ യാത്രചെയ്യാം. ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ ജിഎസ്‌ടിയടക്കം 15 രൂപയാണ്‌ ഈടാക്കുക. ഭാവിയിൽ ഇറങ്ങുന്ന വാഹന മോഡലുകൾക്കും പ്രയോജനപ്പെടും വിധമാണ്‌ ചാർജിങ് കേന്ദ്രം സജ്ജമാക്കിയത്‌. വീടുകളിലെ പ്ലഗ്‌ പോയിന്റിൽ വാഹനം പൂർണമായി ചാർജ്‌ ചെയ്യാൻ കുറഞ്ഞത്‌ എട്ടു മണിക്കൂർ വേണം. ഇലക്ട്രിക്ക് ചാർജിങ്ങിന്‌ കൂടുതൽ സൗകര്യമൊരുക്കാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌ ഇന്ധനവില കുതിക്കുന്ന സാഹചര്യത്തിൽ കൂടുതൽപേർ ഇലക്‌ട്രിക്‌ വാഹനത്തിലേക്ക്‌ മാറിയതോടെയാണ്‌.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments