25.6 C
Kollam
Friday, October 17, 2025
HomeMost Viewedകേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ; പുതിയ തീരുമാനങ്ങൾ ഇന്ന്

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ; പുതിയ തീരുമാനങ്ങൾ ഇന്ന്

- Advertisement -

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ് അവലോകന യോഗം. ഞായറാഴ്ച ലോക് ഡൗണും രാത്രികർഫ്യുവും പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്ധരും നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സർക്കാർ ഇളവുകളിൽ തീരുമാനമെടുക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ സ്കൂളുകൾ തുറക്കാമെന്ന നിർദ്ദേശം ഉയർന്നെങ്കിലുംെ ഇക്കാര്യത്തിൽ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കില്ലെന്നാണ് വ്യക്തമാകുന്നത്. വിദഗ്ധസമിതിയെ വെച്ച് പരിശോധനക്ക് ശേഷം മാത്രം സ്കൂൾ തുറക്കുന്നതിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments