24 C
Kollam
Thursday, January 15, 2026
HomeNewsCrimeഡല്‍ഹിയില്‍ മലയാളിയായ നഴ്‌സിനെ പീഡിപ്പിച്ചു ; കോട്ടയം സ്വദേശി അറസ്റ്റില്‍

ഡല്‍ഹിയില്‍ മലയാളിയായ നഴ്‌സിനെ പീഡിപ്പിച്ചു ; കോട്ടയം സ്വദേശി അറസ്റ്റില്‍

- Advertisement -

മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം സ്വദേശി അറസ്റ്റില്‍. ഗ്രീനു ജോര്‍ജ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. തന്നെ പീഡിപ്പിച്ചെന്ന മലയാളി നഴ്‌സിന്റെ പരാതിയെത്തുടര്‍ന്നാണ് കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്തു വരികയാണ്. യുവതി പരാതി നല്‍കിയതിന് പിന്നാലെ യുവാവ് ഒളിവില്‍ പോയിരുന്നു. 2014 മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വിവാഹം കഴിക്കാന്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു.യുവാവിനെ കൂടാതെ യുവാവിന്റെ മാതാപിതാക്കളും തന്നെ ഭീഷണിപ്പെടുത്തിയതായാണ് യുവതി പറയുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments