24.9 C
Kollam
Friday, November 22, 2024
HomeMost Viewedഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ക് ഡൗൺ; ബുധനാഴ്ച തീരുമാനമാകും

ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ക് ഡൗൺ; ബുധനാഴ്ച തീരുമാനമാകും

- Advertisement -
- Advertisement -

സംസ്ഥാനത്ത് ഇനി
ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ഡൗൺ തുടരും. അടുത്ത ആഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരാനാണ് സാധ്യത. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ ചട്ടം 300 പ്രകാരം ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും തീരുമാനമായി. ഇതിനുപകരം ഓരോ മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം. ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ച് നിയന്ത്രണം ഏർപ്പെടുത്തും. ആയിരം പേരിൽ എത്ര രോഗികൾ എന്ന് കണക്കാക്കിയായിരിക്കും നിയന്ത്രണം.

ഞായറാഴ്ച സ്വാതന്ത്ര്യ ദിനത്തിലും (ഓഗസ്റ്റ് 15), മൂന്നാം ഓണത്തിനും (ഓഗസ്റ്റ് 22) ലോക്ഡൗൺ ഉണ്ടാവില്ല.

കൂടുതൽ രോഗികളുള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. വ്യാപാരികളുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് കടകളുടെ പ്രവൃത്തിസമയം ദീർഘിപ്പിച്ചേക്കും. രോഗവ്യാപനം ഏറിയ മേഖലകളിൽ ഒഴികെ കടകൾ തുറക്കുന്നതിന് കൂടുതൽ ഇളവുകളും നൽകിയേക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും.

കാറ്റഗറി തിരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണം ഫലംകണ്ടില്ലെന്ന് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേരളത്തിൽ ആർടി-പിസിആർ പരിശോധന വർധിപ്പിക്കണമെന്ന് സംസ്ഥാനം സന്ദർശിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നല്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments