27.3 C
Kollam
Saturday, October 18, 2025
HomeMost Viewedമദ്യത്തിന് പകരം ഹോമിയോ ഗുളിക ; മൂന്ന് യുവാക്കള്‍ മരിച്ചു

മദ്യത്തിന് പകരം ഹോമിയോ ഗുളിക ; മൂന്ന് യുവാക്കള്‍ മരിച്ചു

- Advertisement -

മദ്യത്തിനു പകരം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് കഴിച്ച് ഛത്തീസ്ഗഡില്‍ ചികിത്സയിലായിരുന്ന മൂന്ന് യുവാക്കള്‍ മരിച്ചു. റായ്പൂരിലാണ്‌സംഭവം നടന്നത് . മനീഷ് വര്‍മ (37), ദല്‍വീര്‍ സിംഗ് പര്‍മര്‍ (25), ബല്‍വീന്ദര്‍ സിംഗ് (29) എന്നിവരാണ് മരിച്ചത്. ഏഴാം തീയതി മനീഷ് വര്‍മ വീട്ടില്‍വച്ച് മരിച്ചു. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരും ആശുപത്രിയില്‍ മരണപ്പെട്ടു.

കോവിഡ് മൂലമാണ് മനീഷ് വര്‍മ മരിച്ചതെന്നായിരുന്നു കുടുംബം കരുതിയിരുന്നത്. തുടര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരവും നടത്തി. എന്നാല്‍ ദല്വീര്‍ സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആല്‍ക്കഹോള്‍ ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് കണ്ടെത്തി. പര്‍മര്‍ മരിച്ചത് ഹൃദായാഘതത്തെ തുടര്‍ന്നാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരും ഹോമിയോ ഗുളിക കഴിച്ച വിവരം പുറത്തുവന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments