27 C
Kollam
Saturday, September 20, 2025
HomeMost Viewedറോഡിലൂടെ വളർത്തുനായയെ കെട്ടിവലിച്ച സംഭവo ; ഉടമ അറസ്റ്റിൽ

റോഡിലൂടെ വളർത്തുനായയെ കെട്ടിവലിച്ച സംഭവo ; ഉടമ അറസ്റ്റിൽ

- Advertisement -
- Advertisement - Description of image
മലപ്പുറം കരുനെച്ചി സ്വദേശി  സേവ്യറാണ് വളർത്തു നായയെ റോഡിലൂടെ കെട്ടിവലിച്ചത് . ഇയാളെ
പൊലീസ് അറസ്റ്റ് ചെയ്തതു . ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാൾ നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് എന്നാണ് പറയുന്നത്. നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും ആദ്യമൊന്നും ഇവര്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ല. കൂടുതല്‍ പേര്‍ എത്തിയതോടെ  വണ്ടി നിര്‍ത്തിയതിന് ശേഷം നായയെ മോചിപ്പിക്കുകയായിരുന്നു.
ഉമര്‍ എടക്കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് സംഭവം പുറത്തെത്തിയത്. ഉമറാണ് ആദ്യം വണ്ടി പിന്തുടര്‍ന്ന്. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ വണ്ടി കൂടുതല്‍ സ്പീഡില്‍ ഓടിക്കുകയാണ് അയാൾ  ചെയ്തത്. അവശനായ നായ ഓടാന്‍ കഴിയാതെ റോഡിലൂടെ ഇഴയുന്നതും വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്. നായയുടെ കാലിന് പരുക്കുള്ളതായും ദൃശ്യങ്ങളില്‍ കാണാം.
കഴിഞ്ഞ ഡിസംബറില്‍ സമാനമായ സംഭവം കൊച്ചി നെടുമ്പാശേരി അത്താണിക്ക് സമീപം നടന്നിരുന്നു. ടാക്സി ഡ്രൈവര്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് കെട്ടിവലിക്കുകയായിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധവും ഉയര്‍ന്നിരുന്നു. അന്ന് തന്നെ പൊലീസ് കാര്‍ ഡ്രൈവറെ അറസ്റ്റു  ചെയ്തിരുന്നു.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments