25.5 C
Kollam
Sunday, September 8, 2024
HomeLocalകൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ സംവിധാനം

കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ സംവിധാനം

- Advertisement -
- Advertisement -

കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ സംവിധാനം – ജില്ലാ കലക്ടര്‍
ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പേരുടെ സേവനം വിനിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. രണ്ട് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം ഹൗസ് സര്‍ജ•ാര്‍, സ്വകാര്യ നഴ്‌സിംഗ് സ്‌കൂളുകളിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനമാണ് അധികമായി പ്രയോജനപ്പെടുത്തുക. രോഗീപരിചരണത്തിനായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ഇവര്‍ പ്രവര്‍ത്തിക്കും. സംഘത്തിന്റെ ഏകോപന ചുമതലയ്ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കോവിഡ് നിയന്ത്രണത്തിന് സ്വകാര്യ ആശുപത്രികളും സഹകരിക്കും – ജില്ലാ കലക്ടര്‍
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം ഒരുക്കി ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പിന്തുണയേകുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. മാനേജ്‌മെന്റുകളുടെ പ്രതിനിധികളും നോഡല്‍ ഓഫീസര്‍മാരുമായും നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇതറിയച്ചത്. ആശുപത്രികളിലെ തീവ്രപരിചരണ സംവിധാനം, ഓക്‌സിജന്‍ ബെഡ്ഡുകള്‍, മറ്റു കിടത്തി ചികിത്സയ്ക്കുള്ള സംവിധാനം എന്നിവയുടെ നിശ്ചിത എണ്ണം തുടക്കത്തിലും ആവശ്യാനുസരണം കൂടുതല്‍ എണ്ണവും ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി.
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിത്യേന രോഗികളുടെ എണ്ണം, ഒഴിവുള്ള കിടക്കകളുടേയും ഐ.സി., വെന്റിലേറ്റര്‍ എന്നിവയുടേയും വിവരം കൃത്യമായും രേഖപ്പെടുത്തണം. ഇതില്‍ വീഴ്ച വരുത്തുന്നത് ഗൗരവമായി കാണും. നോഡല്‍ ഓഫീസര്‍മാരാണ് കുറ്റമറ്റ രീതിയില്‍ ഇതു നിര്‍വഹിക്കേണ്ടത്. ഇതോടൊപ്പം രോഗവ്യാപന നിയന്ത്രണ രീതികളും സംവിധാനവും നിരീക്ഷിച്ച് വിവരം കൈമാറുന്നതിനുള്ള പ്രത്യേക സംഘവും പ്രവര്‍ത്തിക്കണം. വരുന്ന മൂന്ന് ആഴ്ച നിര്‍ണായകമെന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ പിന്തുണ അനിവാര്യതയാണ്. ഇതോടൊപ്പം സുപ്രധാനമാണ് ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച വിവരവും. പ്രാണവായുവിന്റെ ലഭ്യതാ വിവരവും ദിവസേന കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. 24 മണിക്കൂറും സേവന സന്നദ്ധമായ നിലയില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വിദഗ്ധര്‍, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ളുടെ പ്രവര്‍ത്തനത്തിന് പിന്തുണയേകാന്‍ വിട്ടു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാഭരണകൂടത്തിന്റെ പ്രവര്‍ത്തനവുമായി സഹകരിക്കുമെന്ന് വിവിധ ആശുപത്രികളുടെ പ്രതിനിധികള്‍ വ്യക്തമാക്കി. ഡി. എം. ഒ ഡോ. ബിന്ദു മോഹന്‍, ഡി.പി.എം ഡോ. ദേവ്കിരണ്‍, ഇതര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പനി ബാധിതര്‍ അതീവ ജാഗ്രത പുലര്‍ത്തണം – ഡി. എം. ഒ
പനി-ശ്വസനേന്ദ്രീയ രോഗബാധിതര്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡിന്റെ പ്രാഥമിക ലക്ഷണമുള്ളവര്‍ പൊതുഇടങ്ങളില്‍ ഇറങ്ങി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. യാത്രയും പാടില്ല. ആദ്യം ആന്റിജന്‍ പരിശോധനയും നെഗറ്റീവ് ആയാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നടത്തണം. പരിശോധനാ ഫലം വരും വരെ വീട്ടില്‍ കഴിയണം. ജോലിയുള്ളവര്‍ ഇക്കാലയളവില്‍ വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം.
ആശുപത്രികളിലെ തീവ്രപരിചരണ കിടക്കളിലെ രോഗികളുടെ എണ്ണവും രോഗതീവ്രതുയുടെ അനുപാതവുമാണ് ഇനി വ്യാപന തോത് നിര്‍ണയിക്കാന്‍ മാനദണ്ഡമാക്കുക. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന മേഖലകളില്‍ കണ്ടയിന്‍മെന്റ് നിയന്ത്രണം ആവശ്യമെങ്കില്‍ നടപ്പിലാക്കും. കോവിഡ് രോഗികളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രം സ്വാബ് പരിശോധന നടത്തിയാല്‍ മതിയെന്ന് ഡി.എം.ഒ നിര്‍ദ്ദേശിച്ചു.

പരീക്ഷ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജനുവരി 23ന് നടത്താനിരുന്ന വിവിധ വകുപ്പുകളിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്-2 (കാറ്റഗറി നം. 101/2019, 144/2021, 359/20) പരീക്ഷ ജനുവരി 28 ഉച്ചയ്ക്ക് 02.30 മുതലും, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് (കാറ്റഗറി നം.003/2019) പരീക്ഷ ജനുവരി 27 ഉച്ചയ്ക്ക് 02.30 ലേയ്ക്കും മാറ്റി നിശ്ചയിച്ചിരിക്കുന്നതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വെബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രന്യൂര്‍ഷിപ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ജനുവരി 25ന് കയറ്റിറക്കുമതി മേഘലയിലെ സംശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കുന്നതിനായി ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കുന്നു. www.kied.info വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 7012376994, 7907121928.

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
കൊട്ടാരക്കര, പുനലൂര്‍, കടയ്ക്കല്‍, പരവൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 30 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. അപേക്ഷാ ഫോം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കും. ജനുവരി 31നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – (കൊട്ടാരക്കര-04742457212), (പുനലൂര്‍-04752221266), (കടയ്ക്കല്‍-04742425958), (പരവൂര്‍-04742515060).

അറിയിപ്പ്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം പുതിയ സംരംഭം തുടങ്ങുന്നതിന് 25% മതുല്‍ 40% സബ്‌സിഡിയോടെ വായ്പ നല്‍കുന്നു. അപേക്ഷക്കാന്‍ ഫീസില്ല. ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. ഫോണ്‍ – 04742743587.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments