25 C
Kollam
Tuesday, July 22, 2025
HomeNewsതിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ അഗ്നിബാധ;ആളപായം ഉണ്ടായില്ല

തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ അഗ്നിബാധ;ആളപായം ഉണ്ടായില്ല

- Advertisement -
- Advertisement - Description of image

തിരുവനന്തപുരം കിള്ളിപ്പാലത്ത് വൻ അഗ്നിബാധ. പി.ആർ.എസ്. ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള ആക്രി ഗോഡൗണിലാണ് തീപിടുത്തം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീപിടുത്തം ഉണ്ടായത് ജനവാസ മേഖലയിലാണ്. രണ്ട് ഫയർ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.തുടർന്ന് കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്.

തീപിടുത്തത്തേ തുടർന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റിയിട്ടുണ്ട്. സമീപ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.
വലിയ നാശനഷ്ടമാണ് ഉണ്ടായത്.ആളപായം ഉണ്ടായില്ല.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments