നിര്‍ണായക മന്ത്രി സഭാ യോഗം പുരോഗമിക്കവെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അധികം തസ്തികകളില്‍ നിയമനം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല , പക്ഷെ അഞ്ചിലൊന്ന് തസ്തികകളില്‍ നിയമനം നടത്താമെന്ന മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസം അര്‍പ്പിക്കുന്നു.
എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് വ്യക്തമാക്കി. അങ്ങനെ എങ്കില്‍ ഒമ്പതിനായിരം നിയമം നടക്കും.
എല്‍ഡി പോലുള്ള ലിസ്റ്റുകളില്‍ ഇപ്പോഴും ധാരാളം നിയമനം നടക്കുന്നുണ്ട്.
നിയമപരമായി ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പോസ്റ്റുകളിലെ നിയമനം ആണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. സമരം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ് . അഞ്ചിലൊന്ന് നിയമനം എന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് നടപ്പായാല്‍. നിര്‍ണായക മന്ത്രി സഭാ യോഗത്തില്‍ തങ്ങള്‍ക്കനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീഷയിലാണ് സെക്രട്ടറിയേറ്റിനു മു്ന്നില്‍ സമരം തുടരുന്നത്.