27.5 C
Kollam
Friday, September 19, 2025
HomeNewsശിവങ്കറിനെ കഴുത്തില്‍ ചുറ്റി ഇഡി എന്ന പെരുമ്പാമ്പ്; കോഴ വാങ്ങിച്ചതും ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചതും ശിവശങ്കര്‍...

ശിവങ്കറിനെ കഴുത്തില്‍ ചുറ്റി ഇഡി എന്ന പെരുമ്പാമ്പ്; കോഴ വാങ്ങിച്ചതും ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചതും ശിവശങ്കര്‍ തന്നെയെന്ന് ഇഡി ; ഒരു കോടി ശിവശങ്കറിന് നല്‍കിയത് യൂണിടാക് ; ഒടുവില്‍ ശിവശങ്കറിനെ കൈയൊഴിഞ്ഞ് സ്വപ്‌ന….

- Advertisement -
- Advertisement - Description of image

സ്വര്‍ണ കടത്തു കേസില്‍ ശിവശങ്കറിന് ഇനി രക്ഷയില്ല. കേസില്‍ താന്‍ നിരപരാധിയാണെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നുമുള്ള ശിവശങ്കറിന്റെ തുറന്ന് പറച്ചിലിന് ഇനി പ്രസക്തിയുണ്ടാവുമെന്നും തോന്നുന്നില്ല . കള്ളന്‍ കപ്പലില്‍ തന്നെ എന്നു എന്‍ഫോഴ്‌സമെന്റ് കണ്ടെത്തിയതോടെ കേസ് സ്വര്‍ണ കടത്ത് കേസ്് കൂടുതല്‍ വഴിതിരിവിലേക്ക് നീങുകയാണ്.

കേസില്‍ ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ സ്വപ്‌നയുടെതാണെന്നും തനിക്ക് അതില്‍ പങ്കില്ലെന്നുമായി ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്‌മെന്റിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം ശിവശങ്കറിന്റേതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ലൈഫ് മിഷന്‍ അഴിമതിയില്‍ യൂണിടാക് ശിവശങ്കറിന് നല്‍കിയ കോഴയാണിതെന്ന് കേസില്‍ പ്രതിസ്ഥാനത്തുള്ള സ്വപന മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരിക്കുകയാണ്.

ഈ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് സ്വപ്‌നയോടൊപ്പം ശിവശങ്കറിന്റെ പരിചയക്കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടിനെ കൂടി ലോക്കറിന്റെ ഉടമസ്ഥാവകാശത്തില്‍ ഉള്‍പ്പെടുത്തിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വ്യക്തമാക്കി. ഒരു കോടി രൂപയുടെ വെറും സൂക്ഷിപ്പ്കാരി മാത്രമായിരുന്നു സ്വപ്‌ന സുരേഷ്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിക്ക് ബദലായി ഇഡി നല്‍കിയ സത്യലാങ് മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ഇന്ന് ഉച്ചക്ക് ഒന്നേ മുക്കാലോടെയാവും ശിവശങ്കറിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുക. ഇതിനു മുന്നോടിയായാണ് നൂറ്റി അമ്പതോളം പേജ് വരുന്ന എതിര്‍ സത്യവാങ് മൂലം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസ് വഴിതിരിച്ചു വിടാനും ശിവശങ്കറിനെ രക്ഷിക്കാനും സ്വപ്‌ന പല തവണ ശ്രമിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി തനിക്കു നല്‍കിയ സമമാനമാണ് ഈ പണമെന്നും , അതല്ല തന്റെ പിതാവ് നല്‍കിയ പണമാണിതെന്നും സ്വപ്‌ന പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയിരുന്നു. ഇതില്‍ സംശയം തോന്നിയ ഇഡി വീണ്ടും നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് സ്വപ്‌ന സത്യം തുറന്നു പറഞ്ഞത്. ശിവശങ്കര്‍ തന്നെയാണ് കമ്മീഷന്‍ വാങ്ങിയതെന്നതിനുള്ള വാട്‌സ് ആപ്പ് ചാറ്റുകളും മറ്റ ഡിജിറ്റല്‍ തെളിവുകളും ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments