അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷത്തില്‍ അധികം വേണ്ടിവരുമെന്ന് ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ട്രഷറര്‍ ഗോവിന്ദ് ദേവ്. ക്ഷേത്ര നിര്‍മാണത്തിന് വിശ്വാസികളില്‍നിന്ന് സാമ്പത്തികസഹായം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”അക്ഷര്‍ധാം ക്ഷേത്രം മൂന്നു വര്‍ഷംകൊണ്ട് പണികഴിച്ചതാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ (പട്ടേലിന്റെ)ഏകതാ പ്രതിമയും നിര്‍മിച്ചു. മൂന്നോ മൂന്നരയോ വര്‍ഷത്തിനുള്ളില്‍ ശ്രീരാമന്റെ മഹാക്ഷേത്രം അവിടെ സാക്ഷാത്കരിക്കപ്പെടുമെന്നും ഞങ്ങള്‍ വിചാരിക്കുന്നു.” ഗിരിജി മഹാരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആളുകളില്‍ നിന്നും സാമ്പത്തിക സഹകരണം സ്വീകരിക്കുമോ എന്നചോദ്യത്തിന്, ”ഇഷ്ടികകള്‍ അയയ്ക്കുന്ന ആവേശത്തോടെ ആളുകള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പണവും സംഭാവന ചെയ്യും. ജനപിന്തുണയും ഫണ്ടും ഉപയോഗിച്ചാണ് രാമക്ഷേത്രം പൂര്‍ത്തിയാക്കുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.